New Update
/sathyam/media/media_files/2026/01/19/147342a5-d12e-471c-b4b0-652acb476bd7-2026-01-19-22-29-57.jpg)
കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ജില്ലാ കൺവെൻഷൻ ( ലക്ഷ്യ-2026) 22-1-2026 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും.
Advertisment
കെ പി സി സി മെമ്പറും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ അബ്ദുൽ റഷീദ് വി പി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പർ വർഗീസ് പുതുക്കുളങ്ങര കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കുവൈറ്റിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us