ലോക കേരള സഭ-2026 ചർച്ച സമ്മേളനം അബ്ബാസിയയിൽ

New Update
edcd86b2-5b73-4156-be6d-b48432d9d970

കുവൈറ്റ് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് ( ഫിറ) കുവൈറ്റിൻ്റെ നേതൃത്വത്തിൽ 2026 ജനുവരി 23 വെള്ളി ഉച്ചതിരിഞ്ഞ് 4:30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് ലോകകേരള സഭ- 2026 ചർച്ച സമ്മേളനം സംഘടിപ്പിക്കുന്നു.

Advertisment

ഫിറയിൽ നിന്ന് ലോക കേരള സഭ-2026 ൽ പങ്കെടുക്കുന്ന അംഗങ്ങൾ ചർച്ച സമ്മേളനത്തിൽ പങ്കെടുക്കും.  പ്രവാസികളുടെ വിഷയങ്ങളുമായി  ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ/നിർദ്ദേശങ്ങൾ/നിവേദനങ്ങൾ കേരള സർക്കാരിന് നൽകാൻ ഉണ്ടെങ്കിൽ പ്രസ്തുത മീറ്റിങ്ങിൽ സമർപ്പിക്കാവുന്നതും അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. 

ചർച്ചയിൽ ഉന്നയിക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോക കേരള സഭയിൽ സമർപ്പിക്കുന്നതായിരിക്കും. കുവൈറ്റിലെ എല്ലാ പ്രവാസി സുഹൃത്തുക്കളെയും സംഘടന ഭാരവാഹികളെയും ക്ഷണിക്കുന്നതായി ഫിറ ഭാരവാഹികൾ അറിയിച്ചു.

Advertisment