/sathyam/media/media_files/2026/01/22/76eb0f3b-d508-4bad-9b24-04cc74fd0194-2026-01-22-18-36-27.jpg)
കൊച്ചി: ഇ.ഡി.എ കൊച്ചിൻ കാർണിവൽ 2026 എന്ന പേരിൽ അബ്ബാസിയ യുണൈറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട ന്യൂ ഇയർ ആഘോഷം സംഘടനയുടെ, മഹിളാവേദിയും ബാലവേദിയും ചേർന്ന് നേതൃത്വം നൽകി.
മഹിളാവേദി വൈസ് ചെയർ പേഴ്സൺ ജിസ്സി ജിഷോയ് ഇവൻ്റ് കൺവീനർ ആയിരുന്ന ചടങ്ങിൽ പ്രസിഡൻ്റ് വ
ർഗ്ഗീസ് പോൾ ഔദ്യോഗികമായി ഉൽഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/22/eea73599-0a45-437e-bbf1-e7d927954395-2026-01-22-18-36-27.jpg)
ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സദസ്സിനെ സ്വാഗതം ചെയ്യുകയും ട്രെഷറർ പ്രിൻസ് ബേബി, ജനറൽ കോർഡിനേറ്റർ പ്രവീൺ മാടശ്ശേരി, രക്ഷാധികാരി ജിനോ എം. കുഞ്ഞ്, അഡ്വൈസറി ബോർഡ് ആക്ടിങ് ചെയർമാൻ ജോബി ഈരാളി, മഹിളാവേദി സെക്രട്ടറി ബിന്ദു പ്രിൻസ്,
ബാലവേദി സെക്രട്ടറി ഹെലൻ മരിയ ജോബി, വൈസ് പ്രെസിഡൻറ് അജി മത്തായി എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്ത ചടങ്ങിൽ ഇ.ഡി.എ. യുടെ ഈവർഷത്തെ കലണ്ടർ പ്രസിഡൻ്റ് വർഗ്ഗീസ് പോൾ ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫിന് നൽകി പ്രകാശനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/22/c342842e-8526-4748-b04b-40a9dceca4f1-2026-01-22-18-36-27.jpg)
മികവാർന്ന കലാപരിപാടികൾ അരങ്ങേറുവാൻ പ്രോഗ്രാം കൺവീനർ ബിന്ദു പ്രിൻസ്, ജോയിൻറ് കണിവീനർ മാരായ ഷജിനി അജി, ബ്ലെസി ജിപ്സൺ, സോണിയ ജോബി, എന്നിവർ മുൻകൈ എടുത്തു. ക്രിസ്മസ് ട്രീ മത്സരത്തിൽ, ഒന്നാം സമ്മാനം പ്രിൻസ് ബേബി (ഫാഹീൽ യൂണിറ്റ്) രണ്ടാം സമ്മാനം ഷിജോ പൈലി ( സാൽമിയ യൂണിറ്റ്), മൂന്നാം സമ്മാനം ജിജു പോൾ (ഫാഹീൽ യൂണിറ്റ്) ബെന്നി ചെറിയാൻ (അബ്ബാസിയ യൂണിറ്റ്) എന്നിവർ കരസ്തമാക്കി.
കരോൾ ഗാനമത്സരത്തിൽ ഒന്നാം സമ്മാനം അബ്ബാസിയ യൂണിറ്റ്, രണ്ടാം സമ്മാനം സാൽമിയ യൂണിറ്റ് മൂന്നാം സമ്മാനം ഫാഹീൽ യൂണിറ്റ് എന്നിങ്ങനെ വിജയിച്ചു. മത്സര വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
ഇ.ഡി.എ ഒരുക്കിയ ന്യൂ ഇയർ വിരുന്നും, ഗോൾഡൻ കീ ഇൻസ്റ്റിറ്റ്യൂട്ട് മങ്കഫ് അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ മ്യൂസിക്, സ രി ഗ പ ടീമിൻ്റെ തകർപ്പൻ ഗാനമേളയും പ്രായഭേദമന്യേ എല്ലാവരും ആസ്വദിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/22/c03b3fe7-ab81-42b3-9f19-77c25f56f84b-2026-01-22-18-36-27.jpg)
കൊച്ചിൻ കാർണിവൽ വിജയകരമാക്കുവാൻ നേതൃത്വം നൽകിയ യൂണിറ്റ് കൺവീനർമാരായ ജിയോ മത്തായി, പീറ്റർ കെ മാത്യു, ഫ്രാൻസിസ് ബോൾഗാട്ടി, യൂണിറ്റ് കൺവീനറും അവതാരകനുമായ ജോളി ജോർജ്, എന്നിവവർക്കും, സെൻട്രൽ കമ്മറ്റി അംഗങ്ങൾ ആയ ജിജു പോൾ, അനു കാർത്തികേയൻ, അനിൽ കുമാർ, ജോസഫ് കോമ്പാറ,
പ്രതീഷ് , വിപിൻ പോൾ, ധനഞ്ജയൻ, സിജോ, വര്ഗീസ് കെ.എം, ഷോജൻ ഫ്രാൻസിസ് എന്നിവർക്കും, മറ്റു കമ്മറ്റി അംഗങ്ങൾക്കും അവിടെ ഒത്തുകൂടിയ ഇ.ഡി.എ. കുടുംബാംഗങ്ങൾക്കും, കലാപരുപാടികളിൽ പങ്കെടുത്തവർക്കും ഇവൻ്റ് കൺവീനർ ജിസ്സി ജിഷോയ് നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us