/sathyam/media/media_files/2026/01/23/0766e98e-ca52-4d6c-97a1-a520c2ca584c-2026-01-23-17-02-49.jpg)
കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ജില്ലാ കൺവെൻഷൻ 'ലക്ഷ്യ-2026' സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഒഐസിസി ഗ്ലോബൽ കമ്മിറ്റി മെമ്പർ വർഗീസ് പുതുക്കുളങ്ങര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കെപിസിസി മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ റഷീദ് വി.പി മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികളെയും സ്വർണ്ണക്കള്ളക്കടത്തിന് കൂട്ടുനിന്ന സിപിഎം നേതാക്കളെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
പ്രവാസികളെ വഞ്ചിച്ച പിണറായി സർക്കാരിനെതിരെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നൽകുമെന്നും പ്രവാസി പെൻഷൻ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ ഒഐസിസി നാഷണൽ വർക്കിങ് പ്രസിഡന്റ് ബി.എസ് പിള്ള, കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ, സിദ്ധിക്ക് അപ്പക്കൻ, നാഷണൽ ജനറൽ സെക്രട്ടറിമാരായ രാമകൃഷ്ണൻ കള്ളാർ, ഇല്യാസ് പുതുവാച്ചേരി, നാഷണൽ കമ്മിറ്റി സെക്രട്ടറിമാരായ റെജി കോരുത്, ജിംസൺ ചെറുപുഴ, ജോസഫ് മാത്യു, രവിചന്ദ്രൻ ചുഴലി,
പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷോബിൻ സണ്ണി, ജോയിന്റ് കൺവീനർ റിയാസ് പരേത്, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സനിൽ തയ്യിൽ, ശരൺ കോമത്, ജില്ലാ വെൽഫെയർ സെക്രട്ടറി സുജിത് കായലോട്, സ്പോർട്സ് സെക്രട്ടറി ബൈജു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി പി.കെ സ്വാഗതവും ട്രഷറർ ജോബി ആലക്കോട് നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us