/sathyam/media/media_files/2026/01/25/kuwait-surgery-2026-01-25-20-43-04.jpg)
കുവൈത്ത് സിറ്റി: അതിസങ്കീർണ്ണമായ ഹൃദയശസ്ത്രക്രിയയിലൂടെ 111 വയസ്സുകാരന്റെ ജീവൻ രക്ഷിച്ച് കുവൈത്തിലെ ഡോക്ടർമാർ. അദാൻ ആശുപത്രിയിലെ അൽ-ദബൂസ് സെന്ററിലാണ് ലോകത്തെ തന്നെ അപൂർവ്വമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഹൃദയ കാത്തറ്ററൈസേഷൻ വിഭാഗം മേധാവി ഡോ. അഹ്മദ് അൽ-ഷത്തി, ഡോ. അബ്ദുല്ല ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
പ്രായാധിക്യം ഉണ്ടായിരുന്നുവെങ്കിലും പൂർണ്ണ ആരോഗ്യവാനായിരുന്ന രോഗിക്ക് ഓർട്ടിക് വാൽവിലെ സങ്കോചം (Aortic Stenosis) മൂലം പെട്ടെന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.
രക്തസമ്മർദ്ദം കുറയുകയും ശ്വാസകോശത്തിൽ നീർക്കെട്ട് രൂപപ്പെടുകയും ചെയ്തതോടെ രോഗി അതീവ ഗുരുതരാവസ്ഥയിലായി. തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്.
പ്രായാധിക്യം വെല്ലുവിളിയായിരുന്നുവെങ്കിലും വെറും 40 മിനിറ്റിനുള്ളിൽ ശസ്ത്രക്രിയ പൂർണ്ണ വിജയത്തോടെ പൂർത്തിയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില സാധാരണ നിലയിലായതായും അദ്ദേഹം ദൈനംദിന ജീവിതത്തിലേക്ക് മടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
കുവൈത്തിലെ പൊതുജനാരോഗ്യ മേഖലയുടെ കാര്യക്ഷമത തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് കുവൈത്ത് ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us