സ്പന്ദനം അസോസിയേഷൻ കുവൈത്ത് കുടുംബ സംഗമം 'പ്രത്യാശ - 2026' സംഘടിപ്പിച്ചു

New Update
bc663c86-4556-4764-98e7-35150bd8c191

കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻ്റ് കൾച്ചറൽ ഓർഗനിസേഷൻ കുവൈത്ത് ഒൻപതാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു .

Advertisment

അബ്ബാസിയയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് ബിജുഭവൻസ് ആദ്യക്ഷത വഹിച്ചു മലയാളി കുവൈത്തി വനിത ഫാത്തിമ ഷരീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

7fe6ddb2-49e2-4bf0-9a2b-6115eece74cb

സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ ക്കുറിച്ച് സംസാരിക്കുകയും റെജികുമാർ ( ജന:സെക്ര) സ്വാഗതവും  ജോൺ മാത്യൂ (ചെയർമാൻ ) ഉത്തമൻ, സജിനി, വസന്തകുമാരി, തുളസിറാണി, ശ്യാം, ഷീജ എന്നിവർ ആശംസകളും സൂസൻജോസ് നന്ദിയും പറഞ്ഞു.

കൂട്ടുകാർ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. പൊലികയുടെ നാടൻ പാട്ട് പ്രോഗ്രാമിന് മിഴിവേറി പ്രേംരാജ് പരിപാടി നിയന്ത്രിച്ചു.

Advertisment