കുവൈറ്റിൽ ആവേശം വിതറി പി.എൻ.എ കുടുംബസംഗമം; കലാകായിക വിരുന്നൊരുക്കി പത്തനംതിട്ട പ്രവാസികൾ

New Update
7036b37a-c1aa-40f2-8f38-b67970d422fc

കുവൈറ്റ്: പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ കുവൈറ്റ് (PNA -Kuwait) ക്രിസ്മസ് പുതുവത്സര കുടുംബസംഗമം 'ഫാമിലി പിക്നിക് 2K26' കബ്ദ് ശാലയിൽ വെച്ച് ആവേശകരമായി സംഘടിപ്പിച്ചു. 

Advertisment

അസോസിയേഷൻ പ്രസിഡന്റ് അൻസാരി എ. ജബ്ബാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷാധികാരി മുരളി എസ്. പണിക്കർ ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് ചെയർമാൻ അൻവർ സാരംഗ്, ആക്ടിങ് സെക്രട്ടറി ബിനു മാത്യു എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

2cb567b0-94ce-4133-be15-86e5823a098b

പത്തനംതിട്ട മലനാട് മഹോത്സവം 2K25 സീസൺ വോളന്റിയർമാരെയും വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹുസൈൻ, ഷാജി കല്ലുപ്പാറ, ബിനു, ഷാജി കുമ്പഴ, ലൗലി തോമസ്, ഷാജി എബ്രഹാം എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ ഭാവിയിൽ നടപ്പിലാക്കാൻ പോകുന്ന വിവിധ പദ്ധതികളുടെ രൂപരേഖ പ്രസിഡന്റ് അൻസാരി ജബ്ബാർ ചടങ്ങിൽ അവതരിപ്പിച്ചു.

ff176c0d-ad0a-4c25-838e-20ece50b2fa2

അംഗങ്ങളുടെ കലാപരിപാടികൾ, കുട്ടികൾക്കായുള്ള കായിക മത്സരങ്ങൾ, ആവേശം വിതറിയ വടംവലി എന്നിവ സംഗമത്തിന് മാറ്റ് കൂട്ടി. കുവൈറ്റ് YES ബാൻഡ് അവതരിപ്പിച്ച ഗാനമേളയും മിൻഹ അൻവറിന്റെ നൃത്തവും പ്രോഗ്രാമിന് മിഴിവേകി. പിക്നിക് കൺവീനർ ഹബീബ് റഹ്മാൻ സ്വാഗതവും ട്രഷറർ ഷാജി തോമസ് നന്ദിയും പറഞ്ഞു. 

വിവിധ വിനോദ പരിപാടികൾക്ക് അഹമ്മദ് ഷാ, റെനി മറിയം, ഹസീന ഹുസൈൻ, അരുൺ ശിവൻകുട്ടി, ബൈജു കോശി, ഷാൻ, ഷാജി കുമ്പഴ, ലുബീന, ഹുസൈൻ, ജോബി, ഷാജി കല്ലുപ്പാറ, ഷാജി തോമസ്, ഹബീബ്, അൻസാരി, ബിനു, അൻവർ, ഷാജി അബ്രഹാം, റെജി, ജിജി, ജയേഷ്, തുടങ്ങിയവർ നേതൃത്വം നൽകി. 

f0acd748-c085-421e-9bd6-ed5b45661b15

കൊടുംശൈത്യത്തെ അവഗണിച്ചും വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കുടുംബസംഗമം വിഭവസമൃദ്ധമായ ഭക്ഷണത്തോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വൻ വിജയമായി മാറി.

Advertisment