/sathyam/media/media_files/2026/01/29/1000450024-2026-01-29-18-51-21.jpg)
കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ജഹ്റ ഏരിയയുടെ വാർഷിക പൊതുയോഗം 2026 ജനുവരി 23-ന് (വെള്ളിയാഴ്ച) ഉച്ചക്ക് 12 മണിക്ക് അബ്ബാസിയ ഹെവൻസ് ഹാളിൽ വെച്ച് നടന്നു.
ഏരിയ കൺവീനർ മനോജ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ജോബൻ പൗലോസ് വാർഷിക പ്രവർത്തന റിപ്പോർട്ടും, ഏരിയ വനിതാ വേദി സെക്രട്ടറി കൃപ സുഗേഷ് വനിതാവേദി റിപ്പോർട്ടും, ഏരിയ ട്രഷറർ ഉണ്ണികൃഷ്ണൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസി, ആക്ടിംഗ് സെക്രട്ടറി രാജൻ ചാക്കോ, ട്രഷറർ സെബാസ്റ്റ്യൻ വാതുക്കാടൻ, വനിതാ വേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, ഏരിയ വനിതാ വേദി കോഡിനേറ്റർ സൗമ്യ അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് 2026-ലെ ഏരിയ സമിതിയിലേക്ക് കൺവീനറായി മനോജ് കുമാർ, സെക്രട്ടറിയായി ഹരി കുളങ്ങര, ട്രഷററായി അഷ്റഫ് പോർക്കുളം, വനിതാ വേദി കോർഡിനേറ്ററായി മഞ്ജുള ഷിജോ, വനിതാ വേദി സെക്രട്ടറിയായി സൗമ്യ അനീഷ് എന്നിവരെ തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us