കുവൈറ്റിൽ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് കടിഞ്ഞാൺ; നിരക്കുകൾ വർദ്ധിപ്പിക്കുന്നത് വിലക്കി വാണിജ്യ മന്ത്രാലയം

New Update
images - 2026-02-01T190110.365

കുവൈറ്റ് സിറ്റി: ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളെ  നിയന്ത്രിക്കുന്നതിനായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം (MOCI) നിർണ്ണായകമായ പുതിയ നിയമം പ്രഖ്യാപിച്ചു.

Advertisment

2026-ലെ പത്താം നമ്പർ മന്ത്രിതല പ്രമേയമായാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഗൾഫ് മേഖലയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സമഗ്രമായ നിയന്ത്രണം നടപ്പിലാക്കുന്നത്.

പുതിയ ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:


 * നിരക്കുകൾ മരവിപ്പിച്ചു: ഡെലിവറി പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന ഫീസുകളും കമ്മീഷനുകളും അടുത്ത മൂന്ന് വർഷത്തേക്ക് വർദ്ധിപ്പിക്കാൻ പാടില്ല. നിലവിലുള്ള നിരക്കുകൾ തന്നെ തുടരണം.
 

* കുത്തക കരാറുകൾക്ക് നിരോധനം: റെസ്റ്റോറന്റുകളുമായി പ്ലാറ്റ്‌ഫോമുകൾ ഉണ്ടാക്കുന്ന എക്‌സ്‌ക്ലൂസീവ് കരാറുകളും (Exclusivity) മറ്റ് അനുബന്ധ കരാറുകളും നിരോധിച്ചു. ഇത് വിപണിയിൽ തുല്യനീതി ഉറപ്പാക്കും.

 * സുതാര്യത: ഭക്ഷണത്തിന്റെ വിലവിവരങ്ങളിലും ഡെലിവറി ചാർജുകളിലും പൂർണ്ണമായ സുതാര്യത ഉറപ്പാക്കണം.
 

* അവകാശ സംരക്ഷണം: ഉപഭോക്താക്കളുടെയും റെസ്റ്റോറന്റ് ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നിയമം മുൻഗണന നൽകുന്നു.

ഈ തീരുമാനം റെസ്റ്റോറന്റ് ഉടമകൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisment