കുവൈറ്റ് മന്ത്രിസഭയിൽ അഴിച്ചുപണി: പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് അമീർ ഉത്തരവിറക്കി

New Update
1000454731

കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഞായറാഴ്ച ഉത്തരവിറക്കി. 

Advertisment

പുതിയ മന്ത്രിമാരെ നിയമിച്ചുകൊണ്ടും ചിലരുടെ വകുപ്പുകളിൽ മാറ്റം വരുത്തിക്കൊണ്ടുമാണ് അമീരി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒമർ സൗദ് അൽ ഒമറിന്റെ സ്ഥാനപ്പേര് വാർത്താവിനിമയ, വിവരസാങ്കേതിക കാര്യ സഹമന്ത്രി എന്നാക്കി മാറ്റി.

പുതിയതായി നിയമിതരായ മന്ത്രിമാരും അവരുടെ വകുപ്പുകളും 

 * ഒസാമ ഖാലിദ് ബൂദായ്: വാണിജ്യ, വ്യവസായ മന്ത്രി.

* ജറ ജാബർ അൽ അഹമ്മദ് അൽ സബാഹ്: വിദേശകാര്യ മന്ത്രി.

* ഡോ. റീം ഗാസി അൽ ഫുലൈജ്: വികസന, സുസ്ഥിരതാ കാര്യ സഹമന്ത്രി 

* ഡോ. താരിഖ് ഹമദ് അൽ ജലാമ: യുവജന, കായിക കാര്യ സഹമന്ത്രി.

* അബ്ദുൽ അസീസ് നാസർ അൽ മർസൂഖ്: സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രി.

 * അബ്ദുള്ള സബീഹ് ബുഫ്തൈൻ: വാർത്താ വിതരണ, സാംസ്കാരിക മന്ത്രി.

* ഡോ. യാക്കൂബ് അൽ സയിദ് യൂസഫ് അൽ റിഫായി: ധനകാര്യ മന്ത്രി.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തിൽ വരും. ഉത്തരവ് നടപ്പിലാക്കാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി

Advertisment