കൊടുംതണുപ്പിലും ആവേശക്കടലായി പ്രവാസി മനസ്സ്; കുവൈത്ത് കെ.എം.സി.സി കാസർഗോഡ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

New Update
58a856ac-c363-4d52-9ec4-ea9613a4e812

കുവൈത്ത് സിറ്റി: കുവൈത്തിലെ കൊടും തണുപ്പിനെ വകവെക്കാതെ ഒഴുകിയെത്തിയ ജനസഞ്ചയത്തെ സാക്ഷിയാക്കി കുവൈത്ത് കെ.എം.സി.സി കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു.

Advertisment

അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ നടന്ന സമ്മേളന നഗരി സപ്‌തഭാഷാ സംഗമഭൂമിയായ കാസർഗോഡിന്റെ സാംസ്കാരിക തനിമയുടെ നേർക്കാഴ്ചയായി മാറി.

ജില്ലാ പ്രസിഡണ്ട് റസാഖ് അയ്യൂരിന്റെ അധ്യക്ഷതയിൽ ചേർന്ന മഹാസമ്മേളനം മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.

a903b2f3-f009-4517-a0cb-49685b190c92

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തി. കാസർഗോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്‌റഫ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ചടങ്ങിൽ വെച്ച് പ്രമുഖ യുവ വ്യവസായി മൻസൂർ ചൂരിക്ക് 'യൂത്ത് ഐക്കൺ' അവാർഡും, ജി.സി.സിയിലെ വ്യവസായ പ്രമുഖൻ എം.എ. ഹൈദറലിക്ക് 'കമ്മ്യൂണിറ്റി ബിസിനസ്സ്' അവാർഡും സമ്മാനിച്ചു.

99ba1293-0eaa-4b03-b33c-3d995cd4871b

കുവൈത്ത് കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് റഊഫ് മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, മുൻ പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.

അബ്ദുൽ റസാഖ് (ബദ്ർ മെഡിക്കൽ), മുഹമ്മദലി (മാംഗോ ഹൈപ്പർ), ബിപിൻ (അൽ മുസൈനി എക്സ്ചേഞ്ച്), നീരജ് (അൽ ശുമോഖ്) തുടങ്ങിയ വ്യവസായ പ്രമുഖരും, കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, വിവിധ മണ്ഡലം പ്രസിഡന്റുമാർ, വനിതാ വിംഗ് ഭാരവാഹികൾ എന്നിവരും വേദിയിൽ സാന്നിധ്യമറിയിച്ചു.

73c10358-5f6d-46d2-a57d-6c2aab20dc70

ജില്ലാ ഭാരവാഹികളായ അബ്ദുള്ള കടവത്ത്, സുഹൈൽ ബല്ല, കബീർ തളങ്കര, യൂസഫ് കൊത്തിക്കാൽ, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, സി.പി. അഷ്‌റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

അബ്ദുൽ ഹക്കീം അൽ ഹസനി ഖിറാഅത്ത് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും ട്രഷറർ ഖുത്തുബുദ്ദീൻ ബെൽക്കാട് നന്ദിയും പറഞ്ഞു.

Advertisment