ലോട്ടറി തട്ടിപ്പ്: കുവൈറ്റിൽ പ്രതികൾക്ക് 10 വർഷം തടവും 30 ലക്ഷം ദിനാർ പിഴയും

New Update
court order1

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വൻതോതിൽ ലോട്ടറി തട്ടിപ്പ് നടത്തി പൊതുജനങ്ങളിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് കോടതി കഠിനശിക്ഷ വിധിച്ചു. പത്ത് വർഷം തടവിനൊപ്പം മുപ്പത് ലക്ഷം കുവൈറ്റ് ദിനാർ പിഴയായും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു.

Advertisment

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്. ഇവർ ആളുകളെ ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ബന്ധപ്പെട്ട് വലിയ തുക ലോട്ടറി അടിച്ചുവെന്ന് വിശ്വസിപ്പിക്കുകയും,

അത് കൈപ്പറ്റുന്നതിനായുള്ള നടപടിക്രമങ്ങൾക്കെന്ന പേരിൽ ലക്ഷക്കണക്കിന് ദിനാർ തട്ടിയെടുക്കുകയുമായിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച തുക വിദേശങ്ങളിലേക്ക് കടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചു.

കുവൈറ്റിലെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഇത്തരം സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അപരിചിതമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Advertisment