പാസ്‌പോർട്ട് വിവരങ്ങൾ ഇനി ഡിജിറ്റലായി പുതുക്കാം; പ്രവാസികൾക്കായി പുതിയ 'സഹൽ' സേവനം

New Update
sahel 1

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ പുതിയ പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രാലയം.

Advertisment

 പ്രവാസികളുടെ പാസ്‌പോർട്ട് വിവരങ്ങൾ ഡിജിറ്റലായി പുതുക്കുന്നതിനുള്ള പ്രത്യേക സേവനം ഔദ്യോഗിക സർക്കാർ ആപ്പായ 'സഹൽ' വഴി ലഭ്യമാക്കിത്തുടങ്ങി.

 ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സും സംയുക്തമായാണ് ഈ പുതിയ സംവിധാനം വികസിപ്പിച്ചത്.

പുതിയ പാസ്‌പോർട്ട് എടുത്തതിന് ശേഷം അതിന്റെ വിവരങ്ങൾ ഇഖാമ റെക്കോർഡുകളിൽ പുതുക്കുന്നതിനായി ഇനി മുതൽ സർവീസ് സെന്ററുകളിൽ നേരിട്ട് എത്തേണ്ടതില്ല എന്നതാണ് ഈ സേവനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾ മുൻനിർത്തിയും, സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ലളിതവുമാക്കുന്നതിനുമാണ് മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രവാസികൾക്ക് സമയലാഭത്തോടൊപ്പം നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും പുതിയ ഡിജിറ്റൽ സംവിധാനം സഹായിക്കും.

Advertisment