/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈറ്റ് സിറ്റി: അമീറിനെ അപമാനിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ബ്ലോഗർക്ക് കുവൈറ്റ് ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) ഭരണാധികാരിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും, നിയമലംഘനത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് ഈ നടപടി.
മറ്റൊരു കേസിൽ, ഇൻസ്റ്റാഗ്രാം വഴി തെറ്റായ വിവരങ്ങൾ പങ്കുവെച്ച മറ്റൊരു ബ്ലോഗർക്ക് കോടതി 5,000 കുവൈറ്റ് ദിനാർ പിഴ ചുമത്തി. പിഴ കൂടാതെ ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സ്ഥിരമായി ബ്ലോക്ക് ചെയ്യാനും കോടതി ഉത്തരവിട്ടു.
എന്നാൽ ഇതേ കേസിൽ ഈജിപ്തിനെതിരെ ശത്രുതാപരമായ നടപടികളിൽ ഏർപ്പെട്ടു എന്ന കുറ്റത്തിൽ നിന്നും ഇയാളെ കോടതി കുറ്റവിമുക്തനാക്കി. സോഷ്യൽ മീഡിയയിലൂടെ രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കോടതി ആവർത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us