കുവൈത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രം

New Update
ad7a2f54-6444-4c56-a8d9-e5b2d6d59074

കുവൈറ്റ്: രാജ്യത്തെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് സുലൈബിയ റോഡ് 604-ൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

Advertisment

നാളെ, ഫെബ്രുവരി 5 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ ഈ റോഡ് ഭാഗികമായി അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ജഹ്‌റ റോഡ് 80-ൽ സുലൈബിഖാത്തിലെ സാമ സെന്ററിന് എതിർവശത്തുള്ള ഭാഗം മുതൽ റോഡ് 101 വഴി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡ് (അഞ്ചാം റിംഗ് റോഡ്) വരെയുള്ള ഭാഗമാണ് അടയ്ക്കുന്നത്. അവശ്യമായ റോഡ് പരിപാലന ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 

മാർച്ച് 15 വരെ ഈ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്. അതിനാൽ ഈ വഴി ഉപയോഗിക്കുന്ന യാത്രക്കാർ നേരത്തെ യാത്രകൾ പ്ലാൻ ചെയ്യണമെന്നും പകരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു.

Advertisment