കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

New Update
1000461602

കുവൈറ്റ് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ഫറൂക്ക് കോളേജ് പരുത്തിപ്പാറ സ്വദേശി കൂടംവെട്ടി അനീഷ് കുമാർ (43) ആണ് മരിച്ചത്.

Advertisment

താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: സജിത. മക്കൾ: പൗർണമി, വിഷ്ണു ദാസ്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും

Advertisment