പ്രവാസി വോട്ടവകാശം: ലോക കേരള സഭയുടെ സജീവ ഇടപെടൽ വേണമെന്ന് ബാബു ഫ്രാൻസീസ്

New Update
5d1880e8-810c-4580-aeee-7e650ef9fed5

കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് രാജ്യത്തെ വോട്ടവകാശം ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിൽ ലോക കേരള സഭ സമ്മർദ്ദം ചെലുത്തണമെന്ന് ബാബു ഫ്രാൻസീസ് ആവശ്യപ്പെട്ടു. അഞ്ചാം ലോക കേരള സഭയിൽ കുവൈറ്റിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഫിറ (Federation of Indian Registered Associations) കൺവീനറും എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനുമാണ് ഇദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, സഭാധ്യക്ഷനായ സ്പീക്കർ എന്നിവർക്ക് മുന്നിലാണ് ബാബു ഫ്രാൻസീസ് പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത്.

1aed50bf-de1c-4ef0-bb53-85116026abaf

പ്രധാന ആവശ്യങ്ങൾ:

 * പോസ്റ്റൽ വോട്ടവകാശം: പഠനാവശ്യത്തിനായി വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ കഴിയുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്ന പശ്ചാത്തലത്തിൽ, ഇതേ മാതൃക പ്രവാസികൾക്കും ബാധകമാക്കണം.

 * നോർക്ക കെയർ ഇൻഷുറൻസ്: നോർക്ക കെയർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുൻ പ്രവാസികളെ കൂടി ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ വിപുലീകരിക്കണം.

 * തൊഴിൽ പ്രതിസന്ധിയിലെ ഇടപെടൽ: സ്ഥാപനങ്ങളുടെയോ സ്പോൺസർമാരുടെയോ പിഴവുകൾ മൂലം നാട്ടിലേക്ക് തിരിച്ചയക്കപ്പെടുന്ന പ്രവാസികൾക്ക്, വിസ മാറി മറ്റൊരു തൊഴിലിടത്തിലേക്ക് മാറാൻ കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും വഴി സഹായം ഉറപ്പാക്കണം.

 * യാത്രാ ക്ലേശം: പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന അമിത വിമാന നിരക്ക് വർദ്ധന നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ വേണം.

 * പെൻഷൻ പരിഷ്കരണം: പ്രവാസി പെൻഷൻ സംബന്ധിച്ച വിഷയങ്ങളിലും പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിലും പരിഹാരം വേണം.

ലോക കേരള സഭയ്ക്ക് മുന്നോടിയായി കുവൈറ്റിലെ വിവിധ സംഘടനകളെ ഉൾപ്പെടുത്തി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ അടങ്ങിയ നിവേദനം ബാബു ഫ്രാൻസീസ് സ്പീക്കർക്ക് കൈമാറി.

പ്രവാസികളുടെ ഈ ന്യായമായ ആവശ്യങ്ങളിൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിറ ഭാരവാഹികളായ ഷൈജിത്ത്, ചാൾസ് പി. ജോർജ്, ബിജു സ്റ്റീഫൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു

Advertisment