ഒ.ഐ.സി.സി കുവൈറ്റ്‌ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കൺവൻഷൻ "ലക്ഷ്യ 2026" പോസ്റ്റർ പ്രകാശനം ചെയ്തു

New Update
8f0f9fbc-e472-40c8-aa94-ab6ebab68518

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 14-ന് നടത്തപ്പെടുന്ന "ലക്ഷ്യ 2026" ജില്ലാ കൺവെൻഷന്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. 

Advertisment

ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എബി അത്തിക്കയത്തിന് പോസ്റ്റർ നൽകിയാണ് പ്രകാശന കർമ്മം നടത്തിയത്.

ഫെബ്രുവരി 14-ന് അസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്ന കൺവെൻഷൻ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ പങ്കാളിത്തവും സംഘടനാ ശാക്തീകരണവും ലക്ഷ്യമിട്ടാണ് "ലക്ഷ്യ 2026" സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ നാഷണൽ കമ്മിറ്റി സെക്രട്ടറി റെജി കോരുത്, എക്സിക്യൂട്ടീവ് മെമ്പർ വർഗീസ് ജോസഫ് മാരാമൺ, വൈസ് പ്രസിഡന്റ് ചാൾസ് പി. ജോർജ്, ജനറൽ സെക്രട്ടറി റിജോ കോശി, ട്രഷറർ സിനു ജോൺ എന്നിവർ സംബന്ധിച്ചു. കൂടാതെ ജോയിന്റ് സെക്രട്ടറി റിനു കണ്ണാടിക്കൽ, കമ്മിറ്റി അംഗങ്ങളായ ബിജോ പി. ബാബു, ബിനോയ് ജോണി, അനിൽ കുമാർ, ഈപ്പൻ ജോർജ് തുടങ്ങിയവരും പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിലെ കുവൈറ്റിലുള്ള പ്രവാസികളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് കൺവെൻഷന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

Advertisment