/sathyam/media/media_files/2026/02/08/0ec3ea6d-089c-455d-bae3-18c2d7015b32-2026-02-08-15-38-52.jpg)
ഫർവാനിയ: പത്തനംതിട്ട ജില്ലാ അസോസിയേഷൻ (PDA) കുവൈറ്റിന്റെ സിൽവർ ജൂബിലി ആഘോഷമായ 'രജത പൗർണ്ണമി 2026' നോടനുബന്ധിച്ച് കുവൈത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് പുരസ്‌കാരം നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 13 വെള്ളിയാഴ്ച 4.30 മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്. കുവൈത്ത് സമൂഹത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.
ചടങ്ങിന് മാറ്റുകൂട്ടാൻ ഇന്ത്യൻ സ്ഥാനപതി പരിണിത ത്രിപാഠി, കേരള ആരോഗ്യ മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രശസ്ത ഗായകൻ അഫ്സലും അഖിലയും നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും മെന്റലിസ്റ്റ് ആനന്ദുവിന്റെ ഇല്യൂഷൻ പ്രകടനവും നടക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ലാലു ജേക്കബ്, ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു, രക്ഷാധികാരി ഗീതാകൃഷ്ണൻ എം.ആർ. കൺവീനർ
ബെന്നി ജോർജ്. ചെയർമാൻ രാജൻ തോട്ടത്തിൽ. അനി ബിനു ട്രഷർ എന്നിവർ സന്നിഹിതരായിരുന്നു.
25 വർഷത്തെ പ്രവാസി സേവനത്തിന്റെ നിറവിൽ നടത്തുന്ന ഈ പരിപാടി വൻ വിജയമാക്കാൻ എല്ലാവരുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us