റമദാനിൽ പള്ളികളിലെ ബാഹ്യ ഉച്ചഭാഷിണികൾക്ക് കുവൈത്തിൽ നിയന്ത്രണം

New Update
images - 2026-02-08T162601.952

കുവൈത്ത് സിറ്റി:  റമദാൻ മാസത്തിൽ പള്ളികളിലെ നമസ്കാരങ്ങൾക്ക് പുറത്തുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം നിരോധനം ഏർപ്പെടുത്തി.

Advertisment

ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം മന്ത്രാലയം പുറപ്പെടുവിച്ചു. അഞ്ച് നേരത്തെ നിർബന്ധിത നമസ്കാരങ്ങൾക്ക് പുറമെ റമദാനിലെ പ്രത്യേക നമസ്കാരങ്ങളായ തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയ്ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

പള്ളികളിലെ ആരാധകർക്കും പരിസരവാസികൾക്കും ശബ്ദമുയർത്തുന്ന പ്രയാസങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ പള്ളി അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment