ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2026/02/08/lxmll1im2arjz6cq4yb2-2026-02-08-22-28-45.webp)
കുവൈറ്റ് സിറ്റി: 2026 ഫെബ്രുവരി 17-ന് നടക്കാനിരിക്കുന്ന റമദാൻ മാസപ്പിറവി നിരീക്ഷണത്തിൽ പങ്കുചേരുമെന്ന് കുവൈറ്റിലെ അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
Advertisment
സൗദി അറേബ്യയിൽ നടക്കുന്ന മാസപ്പിറവി നിരീക്ഷണ പ്രവർത്തനങ്ങളിൽ സെന്ററിലെ വിദഗ്ധർ ഭാഗമാകും.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 17-ന് സൂര്യാസ്തമയത്തിന് മുൻപ് തന്നെ ചന്ദ്രക്കല രൂപപ്പെടുമെന്നും, കുവൈറ്റിലും മക്കയിലും സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രൻ അസ്തമിക്കുമെന്നും സെന്റർ വ്യക്തമാക്കി.
എന്നാൽ മാസപ്പിറവി സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം അതത് രാജ്യങ്ങളിലെ മതകാര്യ അതോറിറ്റികളായിരിക്കും സ്വീകരിക്കുകയെന്നും അധികൃതർ കൂട്ടിചേർത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us