കുവൈറ്റിൽ 'ഭാരത് മേള' ഫെബ്രുവരി 13ന്; ഇന്ത്യൻ സംസ്കാരവും രുചിക്കൂട്ടുകളും കോർത്തിണക്കി വർണ്ണാഭമായ ആഘോഷം

New Update
711f6e21-1b80-4762-a46f-fbd218cf6dc8

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ 'ഭാരത് മേള' സംഘടിപ്പിക്കുന്നു. 

Advertisment

ഭാരതത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണസംസ്കാരം, സംഗീതം, പൈതൃകം എന്നിവ പ്രവാസികൾക്കും കുവൈറ്റ് പൗരന്മാർക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള അരങ്ങേറുന്നത്.

ഫെബ്രുവരി 13, വെള്ളി ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 7 മണി വരെ ഗ്രീൻ ഐലൻഡ് ബീച്ച്, ഗൾഫ് റോഡിൽ ആണ്‌ പരിപാടി.
 
ഇന്ത്യയുടെ തനതായ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനും വിവിധ കലാപരിപാടികൾക്കും മേള വേദിയാകും. കുവൈറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗ്രീൻ ഐലൻഡിൽ നടക്കുന്ന മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പോസ്റ്ററിലെ ക്യൂ.ആർ (QR) കോഡ് സ്കാൻ ചെയ്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കുടുംബത്തോടൊപ്പം സന്ദർശിക്കാവുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. കുവൈറ്റിലെ പ്രവാസി സമൂഹത്തിന് ഭാരതത്തിന്റെ കലയും സംസ്കാരവും അടുത്തറിയാനുള്ള മികച്ച അവസരമായിരിക്കുമിത്.

Advertisment