സാരഥി കുവൈറ്റ് 2025  വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

New Update
d04ede38-4d22-4772-a401-3f2c1594d882

കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റിന്റെ 2025 പ്രവർത്തന വർഷത്തെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്നു.

Advertisment

പ്രസിഡന്റ് ജിതേഷ് എം.പി അധ്യക്ഷത വഹിച്ച യോഗം അഡ്വൈസറി ബോർഡ് അംഗം ടി.എസ്. രാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി സൈജു ചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജോ. ട്രഷറർ വിനേഷ് വാസുദേവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു, ജനറൽ സെക്രട്ടറി വിനോദ് സി എസ് 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അനിൽ കുമാർ  വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

വനിതാവേദി വൈസ് ചെയർപേഴ്‌സൺ ബീന റെജി, വനിതാവേദിയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. പാർവതി അരുൺ പ്രസാദ് വനിതാ വേദി റിപ്പോർട്ട് അവതരണവും ട്വിന്റു വിനീഷ് വരവ് ചിലവ് കണക്കവതരണവും നടത്തി.

സാരഥി ട്രസ്റ്റ് ചെയർമാൻ ജിതിൻദാസ് സാരഥി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു സംസാരിച്ചു. കഴിഞ്ഞ ഒരു വർഷം സാരഥിയുടെ വിവിധ പരിപാടി കൾക്ക്  നേതൃത്വം നൽകിയവരെ  യോഗത്തിൽ ആദരിച്ചു 

ദിനു കമൽ, സുരേഷ് വെള്ളാപ്പള്ളി, സുരേഷ് കെ എന്നിവർ പൊതുയോഗ ചടങ്ങുകൾ നിയന്ത്രിച്ചു. പ്യാരി ഓമന കുട്ടൻ, റീന ബിജു, സുലേഖ അജി എന്നിവർ മിനിറ്റ്സ് രേഖപ്പെടുത്തി.

സി ജെ റെജി, ജിതിൻ ദാസ്,  സതീഷ് പ്രഭാകരൻ, ബിജു സി വി, എന്നിവരുടെ നേതൃത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി.

2e1422c8-becd-4a0e-9c4b-c6465abff6ed

2026 പ്രവർത്തന വർഷത്തെ സാരഥി കുവൈറ്റിന്റെ ഭാരവാഹികൾ

 ജിതേഷ് എംപി (പ്രസിഡൻറ്) 

 സിബി പുരുഷോത്തമൻ (വൈസ് പ്രസിഡൻ്റ്) 

 വിനോദ് ചിപ്പാറയിൽ (ജനറൽ സെക്രട്ടറി) 

 സൈജു എം.ചന്ദ്രൻ (സെക്രട്ടറി) 

 അനിൽ കുമാർ എസ്സ് (ട്രഷറർ) 

 വിനേഷ് വാസുദേവൻ (ജോ.ട്രഷറർ ) 

 വനിതാ വേദി ഭാരവാഹികൾ .

 ജ്യോതി വിനോദ് കുമാർ 
 (ചെയർപേഴ്‌സൺ) 

 ട്വിന്റു വിനീഷ്(വൈസ് ചെയർ പേഴ്സൺ ) 

 പാർവ്വതി അരുൺ (സെക്രട്ടറി) 

 വനജ ദേവി വിജയൻ (ജോ.സെക്രട്ടറി) 

 അനില സുധിൻ(ട്രഷറർ) 

 ജിനു ശ്രീ ചെല്ലപ്പൻ 
  (ജോ: ട്രഷറർ)

സി എസ് ബാബു, ബിജു സി വി, സുരേഷ് കെ, മഞ്ജു സുരേഷ്, സുരേഷ് വെള്ളാപ്പള്ളി വിവിധ യുണിറ്റ് ഭാരവാഹികൾ എന്നിവർ പുതിയ ഭാരവാഹികൾക്കു ആശംസ അർപ്പിച്ചു സംസാരിച്ചു

നിയുക്ത പ്രസിഡന്റ് ജിതേഷ് എം. പി യും വനിത വേദി ചെയർപേഴ്സൺ ജ്യോതി വിനോദും യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ട്രഷറർ അനിൽ കുമാർ  ശിവരാമൻ നന്ദി പ്രകാശിപ്പിച്ചു.

Advertisment