/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് ഇറാൻ പൗരന്മാർക്ക് കുവൈറ്റ് അപ്പീൽ കോടതി വധശിക്ഷ വിധിച്ചു. രാജ്യത്തേക്ക് ലഹരിമരുന്ന് ഇറക്കുമതി ചെയ്തതിനും വിൽപനയ്ക്ക് ശ്രമിച്ചതിനുമാണ് കോടതി ഈ കടുത്ത ശിക്ഷ വിധിച്ചത്.
തങ്ങൾക്കെതിരെയുള്ള കുറ്റങ്ങൾ പ്രതികൾ കോടതിയിൽ സമ്മതിച്ചു. തങ്ങൾ ലഹരിക്ക് അടിമകളാണെന്നും ഇവർ കോടതിയിൽ വാദിച്ചു.ഇറാനിൽ നിന്ന് ഒരു സ്പീഡ് ബോട്ടിൽ വിവിധതരം മയക്കുമരുന്നുകളുമായാണ് ഇവർ കുവൈറ്റിലേക്ക് പുറപ്പെട്ടത്.
കുവൈറ്റ് സ്വദേശിയായ ഒരാൾക്ക് മയക്കുമരുന്ന് കൈമാറാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ കുവൈറ്റ് സമുദ്രാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ കോസ്റ്റ് ഗാർഡ് പട്രോളിംഗ് സംഘം ഇവരെ തടയുകയായിരുന്നു.
നിർത്താൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്ന സംഘത്തെ കോസ്റ്റ് ഗാർഡ് പിന്തുടർന്ന് പിടികൂടുകയും ഇവരിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ശേഖരം കണ്ടെടുക്കുകയും ചെയ്തു.
മയക്കുമരുന്ന് കടത്തിനെതിരെ കർശന നിലപാടാണ് കുവൈറ്റ് സർക്കാർ സ്വീകരിച്ചു വരുന്നത്. വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ലഹരി മാഫിയകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us