ഹീറ്റർ ഉൾപ്പെടെയുള്ള ചൂട് ഉപകരണങ്ങൾക്കരികിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്; വീടുകളിലെ പൊള്ളലേറ്റ അപകടങ്ങൾ തടയാൻ കർശന മേൽനോട്ടം നിർബന്ധമെന്ന് കുവൈറ്റ് ഫയർ ഫോഴ്സ് മുന്നറിയിപ്പ്

New Update
G

കുവൈറ്റ്: കുട്ടികൾ ഹീറ്റർ പോലുള്ള ഉപകരണങ്ങൾക്ക് സമീപം കളിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈറ്റ് ഫയർ ഫോഴ്സ് കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 

Advertisment

വീടുകളിലെ പൊള്ളലേറ്റുള്ള അപകടങ്ങളും മറ്റ് അത്യാഹിതങ്ങളും തടയുന്നതിന് കുട്ടികളുടെ കാര്യത്തിൽ മുതിർന്നവരുടെ കർശനമായ മേൽനോട്ടം അനിവാര്യമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. 

ചൂടുള്ള വസ്തുക്കളിൽ നിന്നോ ഉപകരണങ്ങളിൽ നിന്നോ കുട്ടികളെ അകറ്റി നിർത്തുന്നതിലൂടെ ഇത്തരം അപകടങ്ങൾ വലിയൊരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment