കുവൈത്തിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ 'സഹേൽ' വഴി അപ്‌ഡേറ്റ് ചെയ്യണം

New Update
sahel 1

കുവൈറ്റ്: കുവൈത്തിലെ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ തങ്ങളുടെ വിവരങ്ങൾ 'സഹേൽ' (Sahel) ആപ്പ് വഴി പുതുക്കണമെന്ന് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള സമിതി നിർദ്ദേശിച്ചു. 

Advertisment

ഏകീകൃത സർക്കാർ ആപ്പായ സഹേൽ വഴി ഓരോ ജീവനക്കാരനും ലഭിക്കുന്ന അറിയിപ്പുകൾക്ക് അനുസൃതമായാണ് വിവരങ്ങളിൽ മാറ്റം വരുത്തേണ്ടത്.

ഔദ്യോഗിക രേഖകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസ യോഗ്യതകളുടെ കൃത്യത പരിശോധിക്കുന്നതിനുമാണ് ഈ നടപടി. യഥാർത്ഥ യോഗ്യതയുള്ളവർക്ക് മാത്രം ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisment