ഡ്രൈവിംഗ് ലൈസൻസ് ക്രമക്കേട്: കുവൈത്തിൽ ട്രാഫിക് കേണലിനും 8 പ്രവാസികൾക്കും 4 വർഷം തടവ്; വിദേശികളെ നാടുകടത്തും

New Update
court order1

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്ത കേസിൽ കുവൈത്ത് ട്രാഫിക് വിഭാഗത്തിലെ കേണലിനും എട്ട് പ്രവാസികൾക്കും നാല് വർഷം വീതം കഠിനതടവ് ശിക്ഷ വിധിച്ചു. കുവൈത്ത് അപ്പീൽ കോടതിയുടേതാണ് നിർണ്ണായക വിധി.

Advertisment

കുറ്റക്കാരനെന്ന് കണ്ടെത്തിയ കേണലിന് നാല് വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്. കേസിൽ ഉൾപ്പെട്ട എട്ട് പ്രവാസികൾക്കും നാല് വർഷം വീതം കഠിനതടവ് ലഭിച്ചു. 

ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ കുവൈത്തിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് നേടാൻ യോഗ്യതയില്ലാത്ത വിദേശികൾക്ക് വേണ്ടി രേഖകളിൽ കൃത്രിമം കാണിച്ചതാണ് ഇവർക്കെതിരെയുള്ള കുറ്റം.

Advertisment