കെ.കെ.ഐ.സി ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു; തീർത്ഥാടക സംഘം ഫെബ്രുവരി 24-ന് പുറപ്പെടും

New Update
03ce881d-a954-4d8f-ad7b-f1742fa3a501

കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്‌ലാഹി സെന്ററിന്റെ (കെ.കെ.ഐ.സി) ആഭിമുഖ്യത്തിൽ ഫെബ്രുവരി 24-ന് പുറപ്പെടുന്ന ഉംറ തീർത്ഥാടകർക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. ശർഖിലെ അൽ അവാദി ഹാളിൽ നടന്ന സംഗമത്തിൽ നിരവധി തീർത്ഥാടകർ പങ്കെടുത്തു.

Advertisment

കെ.കെ.ഐ.സി കേന്ദ്ര ഹജ്ജ് - ഉംറ സെക്രട്ടറി മെഹ്ബൂബ് കാപ്പാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉംറ അമീറായി നിശ്ചയിക്കപ്പെട്ട അബ്ദുൽ മജീദ് മദനി ഉംറ കർമ്മങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് നയിക്കുകയും തീർത്ഥാടകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

 ഫെബ്രുവരി 24 ന് മൂന്ന് ബസുകളിലായാണ് സംഘം കുവൈറ്റിൽ നിന്നും പുറപ്പെടുന്നത്.
 നൗഫൽ സ്വലാഹി, അബ്ദുൽ മജീദ് മദനി, അബ്ദുൽ ഗഫൂർ മൗലവി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകും.
ചടങ്ങിൽ കെ.കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ്, കേന്ദ്ര ഭാരവാഹികളായ അസ്‌ലം കാപ്പാട്, അഷ്‌റഫ് എകരൂൽ, സ്വലിഹ് സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment