കുവൈറ്റിൽ ചരിത്രനേട്ടം: ശസ്ത്രക്രിയയില്ലാതെ പിത്തസഞ്ചിയിലെ വീക്കത്തിന് ചികിൽസ

New Update
JABAR AL

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മെഡിക്കൽ മേഖലയിൽ വലിയൊരു മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ജാബർ അൽ അഹമ്മദ് ആശുപത്രി. 

Advertisment

കഠിനമായ പിത്തസഞ്ചി വീക്കം (Acute Cholecystitis) ബാധിച്ച രോഗിക്ക് ശസ്ത്രക്രിയയ്ക്ക് പകരം അത്യാധുനികമായ 'ഇന്റർവെൻഷണൽ സോണാർ എൻഡോസ്കോപ്പി'  സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകരമായി ചികിൽസ നൽകി.

പിത്തസഞ്ചിയെ ചെറുകുടലുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പ്രത്യേക തരം സ്റ്റെന്റ് (Stent) എൻഡോസ്കോപ്പി വഴി സ്ഥാപിച്ചാണ് ചികിൽസ നടത്തിയത്.
 
കുവൈറ്റിൽ ഇതാദ്യമായാണ് ഇത്തരമൊരു രീതി വിജയകരമായി പരീക്ഷിക്കുന്നത്. ശസ്ത്രക്രിയ ഒഴിവാക്കാൻ സാധിച്ചു എന്നത് രോഗിയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായി. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ താങ്ങാൻ കഴിയാത്ത രോഗികൾക്ക് ഈ രീതി വലിയ പ്രതീക്ഷ നൽകുന്നു.

"ആരോഗ്യരംഗത്തെ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ കുവൈറ്റ് മുൻപന്തിയിലാണെന്ന് ഈ നേട്ടം ഒരിക്കൽ കൂടി തെളിയിക്കുന്നു." - ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment