New Update
/sathyam/media/media_files/2026/02/18/d1e153f1-33cf-45e2-b25e-0366cc46def1-2026-02-18-17-09-36.jpg)
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കൊല്ലം ഓച്ചിറ, പ്രയാർ വടക്ക് ശ്രീമംഗലത്ത് ജയകുമാർ ഹരിദാസ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 50 വയസ്സായിരുന്നു.
Advertisment
ഞായറാഴ്ച ജോലിസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ അസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം മരണപെടുകയായിരുന്നു.
കുവൈത്തിലെ പ്രമുഖ ഓയിൽ കമ്പനിയിൽ ഫയർ ഫൈറ്റിംഗ് വിഭാഗത്തിൽ സീനിയർ ടെക്നീഷ്യനായി ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഏകദേശം 30 വർഷത്തോളമായി അദ്ദേഹം കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോയി സംസ്ക്കരിക്കും .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us