/sathyam/media/media_files/2026/02/19/a0d8d0b3-d758-4585-b2e3-4106de733241-2026-02-19-20-25-17.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രധാനമന്ത്രിയും സുപ്രീം ഡിഫൻസ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ കൊട്ടാരത്തിൽ ഇന്ന് സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്നു.
രാജ്യത്തിന്റെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പ്രധാന അജണ്ടകൾ ചർച്ച ചെയ്ത യോഗം, നിലവിലെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ വിശദമായി വിലയിരുത്തി. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെയും അവ രാജ്യത്തുണ്ടാക്കാവുന്ന സ്വാധീനങ്ങളെയും കുറിച്ചുള്ള അവലോകനങ്ങളും യോഗത്തിൽ നടന്നു.
വിവിധ സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ കൗൺസിൽ, രാജ്യത്തെ പ്രമുഖ സുരക്ഷാ-പ്രതിരോധ വകുപ്പുകളുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ച റിപ്പോർട്ടുകളും പരിശോധിച്ചു.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എല്ലാ വകുപ്പുകളും പൂർണ്ണ സജ്ജമാണെന്ന് ഉറപ്പുവരുത്തിയ പ്രധാനമന്ത്രി, ഉന്നതതലത്തിലുള്ള ഈ കൂട്ടായ പ്രവർത്തനം തുടരണമെന്ന് നിർദ്ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us