/sathyam/media/media_files/2025/11/02/kuwait-2025-11-02-00-12-26.png)
കുവൈറ്റ്: കമ്പനി തനിക്ക് ജോലിയുടെ ഭാഗമായി നൽകിയ വിലകൂടിയ ഐഫോണുകളും ടെലിവിഷനും വിൽക്കുകയും പകരം ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ തിരികെ നൽകുകയും ചെയ്ത പ്രവാസി ജീവനക്കാരനെതിരെ കുവൈറ്റിൽ കേസെടുത്തു.
കൈഫാൻ പോലീസ് സ്റ്റേഷനിൽ കമ്പനി നൽകിയ പരാതിയെത്തുടർന്നാണ് നടപടി. മൂന്ന് വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ചപ്പോൾ ലഭിച്ച 75 ഇഞ്ച് കൊറിയൻ നിർമ്മിത ടെലിവിഷന് പകരം 32 ഇഞ്ചിന്റെ ചൈനീസ് നിർമ്മിത ടെലിവിഷനാണ് ഇയാൾ മടക്കി നൽകിയത്. കൂടാതെ, രണ്ട് ഐഫോണുകൾക്ക് പകരം ഗാലക്‌സി ഫോണുകളാണ് തിരികെ ഏൽപ്പിച്ചത്.
കമ്പനി വാഹനം ഉപയോഗിച്ചതിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 600 ദിനാറോളം ചിലവ് വരുന്ന കേടുപാടുകൾ വാഹനത്തിന് സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
എന്നാൽ വാഹനത്തിലുണ്ടായ പോറലുകൾ ജോലിസംബന്ധമായ സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്തപ്പോൾ സംഭവിച്ച സ്വാഭാവികമായ കാര്യങ്ങൾ മാത്രമാണെന്നാണ് പ്രതിയുടെ വാദം.
നിലവിൽ പ്രാഥമിക അന്വേഷണങ്ങൾ പൂർത്തിയാക്കി കേസ് തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us