കുവൈറ്റിൽ മതസൗഹാർദ്ദത്തിന്റെ തണലൊരുക്കി കത്തോലിക്കാ സഭ; നോമ്പുതുറയ്ക്ക് ഈത്തപ്പഴവും വെള്ളവുമായി വൈദികർ

New Update
e182c1cc-76a8-4930-8b51-1742a0aea50b

കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസവും ക്രൈസ്തവരുടെ വലിയ നോമ്പുകാലവും ഒരേസമയം എത്തിയ വേളയിൽ, കുവൈറ്റ് സമൂഹത്തിൽ ഐക്യത്തിന്റെയും ആത്മീയ സൗഹൃദത്തിന്റെയും ഉദാത്തമായ മാതൃക തീർത്ത് കത്തോലിക്കാ സഭ.

Advertisment

കുവൈറ്റിലെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നോമ്പുതുറ സമയത്ത് നടത്തുന്ന മാനുഷിക കാരുണ്യ പ്രവർത്തനങ്ങൾ പ്രാദേശിക സമൂഹത്തിന്റെ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്.

b3b03417-2cd5-4084-acce-7e06b6ac96c9

ഫാദർ സുലൈമാൻ ഹൈഫാവിയുടെയും മറ്റ് പ്രമുഖ വൈദികരുടെയും നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ സ്നേഹവിരുന്ന് ഒരുങ്ങുന്നത്. മഗ്രിബ് ബാങ്കിന് തൊട്ടുമുമ്പായി റോഡുകളിലും പൊതുസ്ഥലങ്ങളിലും യാത്രക്കാർക്കും കാൽനടക്കാർക്കുമായി കുടിവെള്ളവും ഈത്തപ്പഴവും അടങ്ങുന്ന കിറ്റുകൾ വൈദികർ നേരിട്ടെത്തി വിതരണം ചെയ്യുന്നു. 

നോമ്പ് തുറക്കാൻ വീട്ടിലെത്താൻ വൈകുന്നവർക്കും ജോലിസ്ഥലങ്ങളിൽ ഉള്ളവർക്കും ആശ്വാസമേകുന്നതിനൊപ്പം, കുവൈറ്റ് സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള സ്നേഹവും സമാധാനവും വർദ്ധിപ്പിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

7d687348-18b4-4d34-8630-60197668012b

മതപരമായ വേർതിരിവുകൾക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമാണ് ഈ കൂട്ടായ്മ നൽകുന്നതെന്ന് സഭാ അധികൃതർ വ്യക്തമാക്കി. കുവൈറ്റിലെ സ്വദേശികളും വിദേശികളും അടങ്ങുന്ന സമൂഹത്തിൽ  റമദാനിലെ ത്യാഗനിർഭരമായ അന്തരീക്ഷവും ക്രൈസ്തവരുടെ നോമ്പുകാലവും സംഗമിക്കുന്ന ഈ വേളയിൽ, ഇരു വിഭാഗങ്ങളും പരസ്പരം ആദരിക്കുന്ന കാഴ്ച കുവൈറ്റിലെ ആത്മീയ ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായി മാറിക്കഴിഞ്ഞു.

Advertisment