അനുമതിയില്ലാതെ 'ഗബ്ഖ' സംഘടിപ്പിച്ചാൽ നടപടി എന്ന വാർത്ത വ്യാജം: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

New Update
dfe095ff-8e60-444a-859c-307430dc1822

കുവൈറ്റ്: അനുമതിയില്ലാതെ റമദാൻ വിരുന്നുകൾ (ഗബ്ഖ) സംഘടിപ്പിക്കുന്നവർക്ക് ശിക്ഷ ലഭിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Advertisment

അനുമതിയില്ലാതെ 'ഗബ്ഖ' നടത്തുന്ന സംഘാടകർക്ക് 6 മാസം തടവും 1000 ദീനാർ പിഴയും ലഭിക്കുമെന്നായിരുന്നു പ്രചാരണം. ഈ വാർത്ത പൂർണ്ണമായും തെറ്റാണെന്നും ഇത്തരമൊരു തീരുമാനമോ പ്രസ്താവനയോ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും, സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Advertisment