രേഖകളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കുവൈറ്റ് സെൻട്രൽ ബാങ്ക് ഉത്തരവ്

New Update
kuwait central bank

കുവൈറ്റ്: കുവൈറ്റിലെ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് കർശന നിർദ്ദേശവുമായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. ഔദ്യോഗിക രേഖകൾ കൃത്യസമയത്ത് പുതുക്കാത്ത അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

Advertisment

താമസരേഖ (സിവിൽ ഐഡി), പാസ്‌പോർട്ട് തുടങ്ങിയവയുടെ കാലാവധി കഴിഞ്ഞിട്ടും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർക്കെതിരെയാണ് ഈ നടപടി.

അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതിനും സാമ്പത്തിക ഇടപാടുകളിൽ കൃത്യത ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം. സിവിൽ ഐഡി പുതുക്കിയ ഉടൻ തന്നെ ബാങ്ക് ശാഖകൾ വഴിയോ ആപ്പുകൾ വഴിയോ വിവരങ്ങൾ കൈമാറണമെന്ന് അധികൃതർ അറിയിച്ചു.

വിവരങ്ങൾ പുതുക്കാത്ത പക്ഷം അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകൾ തടയുകയും പിന്നീട് അക്കൗണ്ട് പൂർണ്ണമായും റദ്ദാക്കുകയും ചെയ്യും. പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ഇടപാടുകാരും തങ്ങളുടെ കെ.വൈ.സി (KYC) രേഖകൾ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പുതുക്കി എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Advertisment