കുവൈറ്റിൽ സ്വർണം മോഷ്ടിച്ച് വിറ്റ കെട്ടിടം കാവൽക്കാരൻ പിടിയിൽ

New Update
arrest

കുവൈറ്റ്: കുവൈറ്റിലെ ഒരു സ്വദേശിയുടെ അപ്പാർട്ട്മെന്റിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ കെട്ടിടത്തിന്റെ കാവൽക്കാരനായി ജോലി ചെയ്തിരുന്ന പ്രാവസിയാണ് മോഷണക്കേസിൽ അറസ്റ്റിലായത്.

Advertisment

അപ്പാർട്ട്മെന്റ് ഉടമസ്ഥനായ കുവൈറ്റ് പൗരന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്ന് നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.

ചോദ്യം ചെയ്യലിൽ താൻ സ്വർണം മോഷ്ടിച്ചതായും അവ വിറ്റതായും പ്രതി സമ്മതിച്ചു. മോഷ്ടിച്ച സ്വർണം വാങ്ങിയ ജ്വല്ലറി ജീവനക്കാരെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെയും സ്വർണം വാങ്ങിയവരെയും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Advertisment