/sathyam/media/media_files/cT1eFQpvRxcfOdF9PS2h.jpg)
കുവൈറ്റ് സിറ്റി: രാജ്യത്തെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, തടവുകാരെ സന്ദർശിക്കുന്നതിനായി പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം.
ഏകീകൃത സർക്കാർ ആപ്പായ 'സഹൽ' (Sahel) വഴിയാണ് "ഇൻമേറ്റ് വിസിറ്റ് റിക്വസ്റ്റ്" (Inmate Visit Request) എന്ന പേരിൽ ഈ സേവനം ലഭ്യമാകുക.
പൊതുജനങ്ങൾക്ക് നടപടിക്രമങ്ങൾ ലഘൂകരിക്കാനും സമയം ലാഭിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതിലൂടെ തിരുത്തൽ കേന്ദ്രങ്ങളിൽ (Correctional Institutions) കഴിയുന്ന തടവുകാരെ സന്ദർശിക്കാനുള്ള അപേക്ഷകൾ ഇനി മുതൽ മൊബൈൽ ആപ്പ് വഴി നേരിട്ട് സമർപ്പിക്കാം.
സന്ദർശകർക്ക് മന്ത്രാലയ ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ അപേക്ഷകൾ ഓൺലൈനായി നൽകാം.
അപേക്ഷകൾ വേഗത്തിൽ പരിശോധിച്ച് അംഗീകാരം നൽകുന്നതിലൂടെ സന്ദർശന നടപടികൾ കൂടുതൽ സുതാര്യമാകും.
മന്ത്രാലയത്തിന്റെ അംഗീകൃത നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിട്ടായിരിക്കും സന്ദർശനാനുമതി ലഭിക്കുക.
ഡിജിറ്റൽ പരിവർത്തനത്തിലൂടെ പൊതുജന സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള കുവൈറ്റ് സർക്കാരിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us