ട്രാക്ക് ഇഫ്‌താർ സംഗമം 2026 ഫ്ലെയർ പ്രകാശനം ചെയ്തു

New Update
676e8ed7-25b8-4389-b0d7-45c40b79e145

കുവൈറ്റ്: തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) ഇഫ്‌താർ സംഗമം 2026 ഫ്ലെയർ പ്രകാശനവും ട്രാക്ക് സാന്ത്വന സഹായ പദ്ധതി അവതരണവും നിർവഹിച്ചു.

Advertisment

അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അധ്യക്ഷൻ ശ്രീരാഗം സുരേഷ് മുൻ ഏരിയ കൺവീനർ രഞ്ജിത്ത് ജോണിക്ക് ഫ്ലെയർ നൽകി പ്രകാശനം നിർവഹിച്ചു.

മുൻ പ്രസിഡന്റ് എം എ നിസ്സാം ആമുഖമായി പ്രസംഗിച്ചു. ട്രഷറർ അരുൺ കുമാർ സാന്ത്വന സഹായ പദ്ധതി അവതരിപ്പിക്കുകയും മാനദണ്ഡങ്ങൾ അംഗങ്ങൾക്കായി വിശദീകരിക്കുകയും ചെയ്തു.

ജൻ. സെക്രട്ടറി മോഹൻ കുമാർ എക്സിക്യൂട്ടീവ് അംഗം ആർ. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. 

മാർച്ച് 01 ഞായറാഴ്ച്ച അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിലാണ് ഇഫ്‌താർ സംഗമം 2026. വൈകുന്നേരം 5:00 മുതൽ 7:00 മണിവരെയാണ് ഇഫ്‌താർ സംഗമം. കുവൈറ്റ് മലയാളി സമൂഹത്തിനിടയിലെ വിശിഷ്ട്ട വ്യക്തികൾ മതപണ്ഡിതർ എന്നിവർ വിരുന്നിൽ പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മറ്റി യോഗത്തിൽ അറിയിച്ചു.

ജോയിന്റ് സെക്രട്ടറി സിബി ഇമ്മാനുവൽ സ്വാഗതവും ഏരിയ കൺവീനർ മണികണ്ഠൻ നന്ദിയും പറഞ്ഞു.

Advertisment