New Update
/sathyam/media/media_files/2025/06/18/kuwait-fire-force-deptmt-2025-06-18-20-18-53.jpg)
കുവൈറ്റ്: കുവൈറ്റിലെ വെസ്റ്റ് അബു ഫതീറ ഇൻഡസ്ട്രിയൽ ഏരിയയിൽ അഗ്നിശമന സേന നടത്തിയ പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 38 കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
Advertisment
തിങ്കളാഴ്ച വൈകുന്നേരം ജനറൽ ഫയർ ഫോഴ്‌സ് നടത്തിയ കർശനമായ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
അഗ്നിസുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തതും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതുമായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയുണ്ടായത്. ഇതിന്റെ ഭാഗമായി നിരവധി സ്ഥാപനങ്ങൾ ഭരണകൂടം താൽക്കാലികമായി അടച്ചുപൂട്ടുകയും നിയമാനുസൃതമായ നോട്ടീസുകൾ നൽകുകയും ചെയ്തു.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us