/sathyam/media/media_files/2025/07/08/health-ministry-of-kuwait-2025-07-08-01-20-08.jpg)
കുവൈത്ത് സിറ്റി: രാജ്യത്തെ ലഹരി വിമോചന-പുനരധിവാസ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവർക്ക് എയ്ഡ്സ് (HIV) പരിശോധന നിർബന്ധമാക്കിക്കൊണ്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഒപ്പുവെച്ച തീരുമാനപ്രകാരം, പുനരധിവാസ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തുന്നവർക്ക് പുതിയ മെഡിക്കൽ ഫയൽ തുറക്കുമ്പോഴും നിലവിലുള്ള മെഡിക്കൽ ഫയലുകൾ വർഷം തോറും പുതുക്കുമ്പോഴും എച്ച്.ഐ.വി പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
പരിശോധനയിൽ ആർക്കെങ്കിലും വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ, ആ വിവരം വൈകാതെ തന്നെ ബന്ധപ്പെട്ട ആരോഗ്യ അധികൃതരെ അറിയിക്കണമെന്നും മന്ത്രിയുടെ ഉത്തരവിൽ പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്.
ലഹരി വിമോചന ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് മന്ത്രാലയത്തിന്റെ ഈ സുപ്രധാന നീക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us