/sathyam/media/media_files/2026/02/25/417c6344-54f8-487c-9cfb-c1c7d2675da1-2026-02-25-16-38-18.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്‌ലാഹി സെന്ററിന്റെ (കെ.കെ.ഐ.സി) നേതൃത്വത്തിലുള്ള ഈ വർഷത്തെ ഉംറ തീർത്ഥാടക സംഘം യാത്ര തിരിച്ചു. ഫർവാനിയ പാർക്കിന് സമീപമുള്ള മസ്ജിദ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ തീർത്ഥാടകർക്ക് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി.
അബ്ദുൽ മജീദ് മദനി, നൗഫൽ സ്വലാഹി, ഗഫൂർ അൻസാരി എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ബസ്സുകളിലായി ആകെ 141 പേരാണ് വിശുദ്ധ മക്കയിലേക്കും മദീനയിലേക്കുമായി യാത്ര തിരിച്ചത്. തീർത്ഥാടകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും യാത്ര സൗകര്യങ്ങളും ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ നേരിട്ട് വിലയിരുത്തി.
യാത്രയയപ്പ് ചടങ്ങുകൾക്ക് ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ സുനാഷ് ഷുക്കൂർ, സി.പി. അബ്ദുൽ അസീസ്, ഉംറ സെക്രട്ടറി മഹബൂബ് കാപ്പാട്, ഹാഫിദ് സ്വാലിഹ് സുബൈർ, കെ.സി. അബ്ദുൽ ലത്തീഫ്, ഉംറ വിങ് അസിസ്റ്റന്റ് സെക്രട്ടറി അൻസാർ കൊയിലാണ്ടി, നൗഷാദ് സാൽമിയ എന്നിവർ നേതൃത്വം നൽകുകയും കോർഡിനേറ്റ് ചെയ്യുകയും ചെയ്തു. കൃത്യമായ ആസൂത്രണത്തോടെയും പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിലുമാണ് സംഘം കുവൈറ്റിൽ നിന്നും യാത്രയായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us