കുവൈത്ത്‌ കെ എം സി സി മെഗാ ഇഫ്താറും റമദാൻ പ്രഭാഷണവും വെള്ളിയാഴ്ച

New Update
untitled-2026-02-16-14-07-56

കുവൈത്ത് സിറ്റി: കുവൈത്ത്‌ കെ എം സി സി മെഗാ ഇഫ്താറും റമദാൻ പ്രഭാഷണവും നാളെ (ഫെബ്രുവരി-27 വെള്ളി) അബ്ബാസിയ്യ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കും.  

Advertisment

ആയിരങ്ങൾ പങ്കെടുക്കുന്ന കുവൈത്തിലെ ഏറ്റവും വലിയ ഇഫ്താറാണ്‌ കെ എം സി സി ഒരുക്കുന്നത്‌. ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി, മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി ആബിദ്‌ ഹുസൈൻ തങ്ങൾ, സിറാജുദ്ധീൻ ഖാസിമി പത്തനാപുരം, കുവൈത്തിലെ‌ ഉദ്യോഗസ്ഥ ‌ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.

ഇഫ്താർ നഗരിയിലേക്ക്‌ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. ആവശ്യമുള്ളവർ +965 51383933 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്‌.

Advertisment