ഭക്ഷ്യശേഖരം സുരക്ഷിതം; ആശങ്ക വേണ്ടെന്ന് കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയം

New Update
KUWAIT

കുവൈറ്റ്: രാജ്യത്തെ തന്ത്രപ്രധാനമായ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും സഹകരണ വിപണികളിൽ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാണെന്നും സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഒരു തരത്തിലുള്ള ഉൽപ്പന്നങ്ങൾക്കും കുറവുണ്ടാകില്ലെന്ന് മന്ത്രാലയം ജനങ്ങൾക്ക് ഉറപ്പുനൽകി.

Advertisment

സഹകരണ സംഘങ്ങളുടെ ഗോഡൗണുകളിൽ ആറ് മാസത്തേക്കോ അതിൽ കൂടുതലോ കാലയളവിലേക്ക് ആവശ്യമായ അവശ്യസാധനങ്ങളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വലിയ ശേഖരം കരുതിയിട്ടുണ്ട്. 

വിപണിയിലെ സാധനങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി വിതരണക്കാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും മന്ത്രാലയം നിരന്തരമായ ഏകോപനം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കർശന നടപടി ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു

Advertisment