New Update
/sathyam/media/media_files/2026/02/28/tharavih-2026-02-28-22-01-56.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്കാരങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
Advertisment
മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. സുലൈമാൻ സാലിഹ് അൽ-സുവൈലം ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതിയ നിർദ്ദേശപ്രകാരം, പള്ളികളിൽ ഇഷാ നമസ്കാരം മാത്രമേ നിർവ്വഹിക്കുകയുള്ളൂ. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങളുടെ സുരക്ഷയും താൽപ്പര്യവും മുൻനിർത്തി മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ വിശ്വാസികൾ സഹകരിക്കണമെന്ന് ഡോ. സുലൈമാൻ സാലിഹ് അൽ-സുവൈലം അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us