കുവൈറ്റിൽ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം

New Update
kuwait health ministry.jpg

കുവൈറ്റ് സിറ്റി: മേഖലയിലുണ്ടായ പുതിയ സുരക്ഷാ സാഹചര്യങ്ങളുടെയും വികാസങ്ങളുടെയും പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി 12 പേരെ പ്രവേശിപ്പിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

പരിക്കേറ്റവർ നിലവിൽ മന്ത്രാലയത്തിന്റെ കർശനമായ മെഡിക്കൽ നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തെത്തുടർന്ന് രാജ്യത്തെ ആരോഗ്യസംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം ജനങ്ങൾ പിന്തുടരണമെന്നും മന്ത്രാലയം വക്താവ് അഭ്യർത്ഥിച്ചു.

Advertisment