കുവൈറ്റിൽ വാർത്താവിനിമയ മേഖല സുരക്ഷിതം; അടിയന്തര കർമ്മപദ്ധതി നടപ്പിലാക്കി

New Update
KUWAIT

കുവൈറ്റ് സിറ്റി: രാജ്യത്തെ വാർത്താവിനിമയ മേഖല സുസ്ഥിരമാണെന്നും സേവനങ്ങൾ പൂർണ്ണ ശേഷിയോടെ പ്രവർത്തിക്കുന്നുണ്ടെന്നും കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) അറിയിച്ചു.

Advertisment

മേഖലയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ പ്രത്യേക അടിയന്തര കർമ്മപദ്ധതി (Emergency Plan) അതോറിറ്റി സജീവമാക്കിയിട്ടുണ്ട്.

സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും വാർത്താവിനിമയ ശൃംഖലയുടെ കാര്യക്ഷമത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഔദ്യോഗികമായ പുതിയ വിവരങ്ങൾ കൃത്യസമയത്ത് ജനങ്ങളെ അറിയിക്കുമെന്നും അതോറിറ്റി അറിയിച്ചു. രാജ്യം സുരക്ഷിതമായിരിക്കട്ടെ എന്നും അറിയിച്ചു

Advertisment