ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയ്ക്ക് കുവൈറ്റ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആദരം

New Update
KMCC Kottakkal MLA News

കുവൈറ്റ് സിറ്റി: കുവൈറ്റ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ മെഗാ ഇഫ്താറിൽ പങ്കെടുക്കാനെത്തിയ കോട്ടക്കൽ മണ്ഡലം എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളെ കോട്ടക്കൽ മണ്ഡലം കമ്മിറ്റി ആദരിച്ചു.

Advertisment

റമദാൻ മതപ്രഭാഷണ വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് മണ്ഡലം കമ്മിറ്റിയുടെ വകയായി മോമെന്റോയും ഉപഹാരവും അദ്ദേഹത്തിന് കൈമാറി.

മണ്ഡലം പ്രസിഡന്റ് ഹുസൈൻ മൂടാൽ, ജനറൽ സെക്രട്ടറി സദക്കത്തുള്ള പൊന്മള, സംസ്ഥാന നേതാക്കളായ ഫാറൂഖ് ഹമദാനി , മുസ്തഫ കാരി, റഹൂഫ് മശ്ഹൂർ തങ്ങൾ, ഹാരിസ് വള്ളിയോത്ത്, സലാം ചെട്ടിപ്പടി ,ഷാഹുൽ ബേപ്പൂർ , മുജീബ് മൂടാൽ, ഉസ്താദ് സിറാജുദ്ദീൻ അൽ ഖാസിമി,

മണ്ഡലം നേതാക്കളായ  നാസർ വളാഞ്ചേരി, സമദ് കഞ്ഞിപ്പുര, ഇല്യാസ് പായൂർ, ഷാജഹാൻ പാലാറ,ജില്ലാ സെക്രെട്ടറിമാരായ ഇസ്മായിൽ കോട്ടക്കൽ, ഷമീർ വളാഞ്ചേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം നേടാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment