കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാൻ നടപടി; നോർക്കയും വിദേശകാര്യ മന്ത്രാലയവും ഇടപെടുന്നു

New Update
Screenshot 2026-03-02 204524

കുവൈറ്റ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള എട്ട് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ നോർക്ക റൂട്ട്സ് ഏകോപിപ്പിക്കുന്നു.

Advertisment

അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. സംഘർഷം കാരണം വിമാനത്തിന്റെ പാത മാറ്റുകയും കറാച്ചിയിൽ അടിയന്തരമായി ഇറക്കുകയും ചെയ്തതോടെയാണ് യാത്രക്കാർ അവിടെ കുടുങ്ങിയത്.

പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ (കാലടി സ്വദേശി), ഇവരുടെ മൂന്ന് വയസ്സുള്ള മകൾ സ്മൃതി മേനോൻ എന്നിവരാണ് കുടുങ്ങിയ മലയാളികൾ. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നോർക്കയും ചേർന്ന് ശ്രമിക്കുന്നത്. കുവൈത്തിലെ ലോക കേരള സഭാംഗം മണിക്കുട്ടൻ എടക്കാട്ട്  നോർക്കയെ ബന്ധപ്പെടുകയും ചെയ്യുകയായിരുന്നു.

സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികൾക്കായി നോർക്ക റൂട്ട്സും ഡൽഹി കേരള ഹൗസും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

 * നോർക്ക റൂട്ട്സ് ഹെൽപ്‌ഡെസ്ക്: 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91 8802 012345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ)
 * കേരള ഹൗസ് കൺട്രോൾ റൂം: 011 23747079, 011 23742320, +91 93104 43880

Advertisment