New Update
/sathyam/media/media_files/267RlJfigMmyYTC6JwB0.jpeg)
കുവൈറ്റ്: കുറ്റവാളികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം സാമൂഹിക സുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ നിയമലംഘനങ്ങൾ നടത്തിയ നിരവധി പേരെ പിടികൂടിയതായി അറിയിച്ചു.
Advertisment
പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധമായ രീതിയിൽ വീഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർ. ഇത് പൊതുസമൂഹത്തിൽ പരിഭ്രാന്തി പരത്താനും തെറ്റായ വിവരങ്ങൾ നൽകാനും കാരണമായതായി മന്ത്രാലയം വ്യക്തമാക്കി.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ പങ്കുവെച്ചവരെയും ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിക്കപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us