കുവൈറ്റിൽ മിസൈൽ-ഡ്രോൺ ആക്രമണം: വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് സൈന്യം

New Update
kuwait-jpg

കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ ശത്രുപക്ഷത്തിന്റെ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം വിജയകരമായി പ്രതിരോധിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കുവൈറ്റ് സൈന്യം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

കുവൈറ്റ് എയർ ഡിഫൻസ് സിസ്റ്റം (വ്യോമ പ്രതിരോധ സേന) സജീവമാണെന്നും രാജ്യത്തിന് നേരെ വന്ന ഭീഷണികളെ കൃത്യമായി കണ്ടെത്തി തകർത്തതായും സൈന്യം സ്ഥിരീകരിച്ചു.

മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണ ശ്രമമുണ്ടായത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ സൈന്യം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്

Advertisment